അനുബന്ധ വാര്‍ത്തകള്‍
- പടം 3 ചെയ്‌തെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോഴും മമ്മൂക്കയുടെ വീടിനടുത്തെത്തിയാൽ എന്റെ ചങ്ക് പിടയ്ക്കും: അജയ് വാസുദേവ്
- മഞ്ജു ഒരു 'യെസ്' പറഞ്ഞിരുന്നെങ്കില്‍ പ്രീസ്റ്റ് വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു; മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ക്ഷണം വന്നിരുന്നു
- ജൂനിയര്‍ ആര്ട്ടിസ്റ്റായിട്ടായ മമ്മൂട്ടി, അപൂര്‍വ ചിത്രം,പഴയ ഓര്‍മ്മകള്‍ പങ്കുവച്ച് മെഗാസ്റ്റാര്‍
- 'ഇന്നും മമ്മൂട്ടിയുടെ ആരാധകന്', രജനികാന്തിനൊപ്പം ഒരു ഫോട്ടോയെടുക്കണം,മനസ്സ് തുറന്ന് ജോജു ജോര്‍ജ്
- മമ്മൂട്ടിയുടെ വണ്‍ ബോളിവുഡിലേക്ക്, റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍
അക്കാര്യം പറഞ്ഞ് മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കും: രഞ്ജി പണിക്കര്‍
രഞ്ജി പണിക്കര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം മലയാളത്തില്‍ വന്‍ ഹിറ്റുകളായിരുന്നു. രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകള്‍ അനായാസം പറയാനുള്ള പ്രത്യേക കഴിവ് മമ്മൂട്ടിക്കുണ്ട്. ദ കിങ്ങിലെ സീനുകള്‍ മാത്രം മതി മമ്മൂട്ടിക്ക് ഡയലോഗ് ഡെലിവറിയിലുള്ള പ്രാവീണ്യം മനസിലാക്കാന്‍. എന്നാല്‍, മമ്മൂട്ടിയെ വച്ച് അത്തരം ഡയലോഗുകള്‍ പറയിപ്പിക്കാന്‍ താന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് രഞ്ജി പണിക്കരുടെ വെളിപ്പെടുത്തല്‍.
ചില ഡയലോഗുകള്‍ വായിക്കുമ്പോള്‍ മമ്മൂട്ടി വഴക്കുണ്ടാക്കും. അതിങ്ങനെ വേണോ ഇതിങ്ങനെ വേണോ എന്നൊക്കെ മമ്മൂട്ടി ചോദിക്കും. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് എഴുതുമ്പോള്‍ വഴക്കുണ്ടാക്കുകയാണ് ചെയ്യുക. ഡബിങ് തിയറ്ററില്‍ പോലും ഇങ്ങനെ മമ്മൂട്ടി വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലപ്പോള്‍ രഞ്ജി പണിക്കരെ നോക്കി നിങ്ങള്‍ വന്ന് ഡബ്ബ് ചെയ്യെന്ന് മമ്മൂട്ടി പറഞ്ഞിരുന്നത്രെ. ഇങ്ങനെയൊക്കെ ആണെങ്കിലും ആ ഡയലോഗുകള്‍ രഞ്ജി പണിക്കര്‍ ആഗ്രഹിക്കുന്ന പോലെ തന്നെ മമ്മൂട്ടി ഡബ്ബ് ചെയ്യും. അതുകൊണ്ട് തന്നെ തിയറ്ററുകളില്‍ ആ ഡയലോഗുകള്‍ വലിയ കൈയടി വാങ്ങിക്കുകയും ചെയ്തു.