അനുബന്ധ വാര്‍ത്തകള്‍
- എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ട്? രശ്മിക മന്ദാനയുടെ മറുപടി ഇങ്ങനെ !
- കമല്‍ഹാസനും സംവിധായകന് വെട്രിമാരനും ഒന്നിക്കുന്നു, ബിഗ് ബജറ്റ് ചിത്രം അണിയറയിലൊരുങ്ങുന്നു !
- മഞ്ജു ഒരു 'യെസ്' പറഞ്ഞിരുന്നെങ്കില്‍ പ്രീസ്റ്റ് വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു; മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ക്ഷണം വന്നിരുന്നു
- പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്മാര്ക്ക് വെറളിപിടിക്കും: ഹരീഷ് പേരടി
- ജൂനിയര്‍ ആര്ട്ടിസ്റ്റായിട്ടായ മമ്മൂട്ടി, അപൂര്‍വ ചിത്രം,പഴയ ഓര്‍മ്മകള്‍ പങ്കുവച്ച് മെഗാസ്റ്റാര്‍
പടം 3 ചെയ്‌തെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോഴും മമ്മൂക്കയുടെ വീടിനടുത്തെത്തിയാൽ എന്റെ ചങ്ക് പിടയ്ക്കും: അജയ് വാസുദേവ്
മമ്മൂട്ടിയുടെ ഏറ്റവും വലിയ ഫാൻബോയികളിൽ ഒരാളാണ് സംവിധായകൻ അജയ് വാസുദേവ് എന്ന കാര്യം സിനിമാലോകത്ത് പരസ്യമാണ്. ചെറുപ്പം മുതൽ മമ്മൂട്ടിയോട് കടുത്ത ആരാധന സൂക്ഷിച്ച അജയ് വാസുദേവ് തൊമ്മനും മക്കളും എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. ചിത്രത്തിൽ സംവിധായകൻ ഷാഫിയുടെ സഹസംവിധായകനായ അജയ് പിന്നീട് മമ്മൂട്ടിയെ വെച്ച് 3 ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌തു. ഇപ്പോളിതാ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ.
തൊമ്മനും മക്കളിന്റെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ഞാന്‍ മമ്മൂക്കയെ കാണുന്നത്. അദ്ദേഹം കാറില്‍ വന്നിറങ്ങിയ ആ ദിവസം ഇന്നുമെന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. ശേഷം മമ്മൂക്കയുടെ പല സിനിമകളുടെ അസിസ്റ്റന്റ് ഡയറക്‌ടറാകാനുള്ള ഭാഗ്യം എനിക്കുണ്ടായി.മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ എന്ന ചിത്രം താന്‍ സംവിധാനം ചെയ്തതിനെക്കുറിച്ചും അജയ് മനസ്സ് തുറന്നു. അന്ന് മാത്രമല്ല ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടുമെന്നും പക്ഷേ ആ വീടിനടുത്തെത്തുമ്പോഴേക്കും തന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങുമെന്നും അജയ് പറയുന്നു.