അനുബന്ധ വാര്‍ത്തകള്‍
- ഈഫല്‍ ടവറിന് മുമ്പില്‍ ദൃശ്യം 2 കേക്ക്, ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്
- 'അതില്‍ നിന്നാണ് 'ദൃശ്യം 2'ലെ മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടായത്', ക്ലൈമാക്സിന് മുമ്പത്തെ വലിയ ട്വിസ്റ്റിനെ കുറിച്ച് മോഹന്‍ലാല്‍ !
- ഫഹദിന്റെ 'മാലിക്' നിവിന്റെ 'തുറമുഖം' എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടാന്‍ മോഹന്‍ലാലിന്റെ 'മരക്കാര്‍',മെയ് 13-ന് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്
- 'ദൃശ്യം 2' തെലുങ്ക് റീമേക്ക് ,തുടങ്ങുന്നു, ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് ആരംഭിക്കും
- 'ദൃശ്യം 2' കണ്ട് എന്തെങ്കിലും ചോദ്യം മനസ്സില്‍ ഉണ്ടോ? പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മോഹന്‍ലാലും ജീത്തുജോസഫും എത്തുന്നു !
ആക്ഷന്‍ എന്റര്‍ടെയ്നറുമായി മോഹന്‍ലാലും ജിത്തു ജോസഫും,'റാം' തിയേറ്റര്‍ റിലീസ് തന്നെ !
ലോക്ക് ഡൗണിന് മുമ്പ് മോഹന്‍ലാലും ജീത്തു ജോസഫും 'റാം' ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് ഈ ബിഗ് ബജറ്റ് സിനിമയുടെ വിദേശ ഷെഡ്യൂളിലായിരുന്നു ഇരുവരും. ഷൂട്ടിംഗ് ഇനിയും ബാക്കിയുള്ള സമയത്താണ് സംവിധായകനും മോഹന്‍ലാലും ദൃശ്യം 2 പൂര്‍ത്തിയാക്കി അടുത്തിടെ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം വന്‍ ഹിറ്റായി മാറി.അതേസമയം, 'റാം' ഇതുവരെയും ഒഴിവാക്കിയിട്ടില്ലെന്ന് ജീത്തു ജോസഫ് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ യുകെയില്‍ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ടീം.
ബിഗ് സീനുകളില്‍ കാണുവാനായി നിര്‍മ്മിച്ച ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയ്നര്‍ ചിത്രമാണിതെന്ന് സംവിധായകന്‍ വ്യക്തമാക്കി. തീയറ്ററുകളില്‍ കാണാന്‍ അര്‍ഹതയുള്ള ചിത്രമാണിത്, ഉടന്‍ തന്നെ ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ടീം.
മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ്.ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് ആര്‍ പിള്ളയും സുധാന്‍ എസ് പിള്ളയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം