കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (11:10 IST)
ഒ.ടി.ടി റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍
ദൃശ്യം 2 തരംഗമായി മാറിയിരുന്നു. ലോകമെമ്പാടുമുള്ള ആരാധകര്‍ സിനിമയെ ആഘോഷത്തോടെയാണ് വരവേറ്റത്. ഈഫല്‍ ടവറിന് മുമ്പില്‍ നിന്ന് ദൃശ്യം 2 കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. ജോര്‍ജ്ജുകുട്ടിയുടെ മുഖമുള്ള കേക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് ജിത്തു ജോസഫ്. ചിത്രീകരണം ഇതിനകം ആരംഭിച്ചു.തെലുങ്കിലെ ജോര്‍ജ്ജുകുട്ടി ആകുന്നത് നടന്‍ വെങ്കിടേഷാണ്.ദൃശ്യം ആദ്യഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആദ്യഭാഗത്തിലും അദ്ദേഹം തന്നെയായിരുന്നു നായക വേഷത്തില്‍ എത്തിയത്. അന്ന് ഈ സിനിമ സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു.മീന തന്നെയാണ് തെലുങ്കിലും നായിക.നദിയ മൊയ്തു ആയിരുന്നു ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.