രേണുക വേണു|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (10:08 IST)
ചെക്ക് കേസിൽ ജയിൽവാസം അനുഭവിച്ച നടൻ രാജ്പാൽ യാദവിനെക്കുറിച്ച് സംവിധായകൻ
പ്രിയദർശൻ നടത്തിയ പരാമാർശം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കികയാണ്. രാജ്പാൽ യാദവ് നല്ലൊരു മനുഷ്യനാണെന്നും എന്നാൽ വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് പറ്റിയ പ്രശ്നം കേസുകൾക്ക് കാരണമായത് എന്നുമായിരുന്നു പ്രിയദർശന്റെ പരാമർശം.
എന്നാൽ പ്രിയദർശന്റെ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടനിപ്പോൾ. തന്റെ വിദ്യാഭ്യാസവും തനിക്ക് സംഭവിച്ച പിഴവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും പ്രിയദർശന്റെ നിരീക്ഷണങ്ങൾ തെറ്റായ ധാരണകളിൽ നിന്നുള്ളതാണെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രാജ്പാൽ യാദവ് പറഞ്ഞു.
"എന്റെ വിദ്യാഭ്യാസവും എനിക്ക് സംഭവിച്ച പിഴവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. അത് പൂര്‍ണ്ണമായും തെറ്റായൊരു വിലയിരുത്തലാണ്. ഞാന്‍ നല്ല വിദ്യാഭ്യാസമുള്ള ഒരാളാണ്. പതിനൊന്നാമത്തെ വയസ് മുതല്‍ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ആളുകള്‍ പോലും ചിലപ്പോള്‍ പ്രശ്നത്തില്‍ അകപ്പെടും. പക്ഷേ അതിന് അവരുടെ വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ല. ഞാന്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരാളായിരുന്നുവെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ 25- 30 വര്‍ഷം തുടരാന്‍ കഴിയുമായിരുന്നില്ല”
“ഞാന്‍ ഏറ്റവും ബഹുമാനത്തോടെ കാണുന്ന സംവിധായകര്‍ മൂന്ന് പേരാണ്. രാം ഗോപാല്‍ വര്‍മ്മ, ഡേവിഡ് ധവാന്‍, പിന്നെ പ്രിയദര്‍ശന്‍. ഇവര്‍ക്കൊപ്പം മാത്രം ഞാന്‍ 50 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രിയന്‍ജിയുടെ മകനെപ്പോലെയാണ് ഞാന്‍. പക്ഷേ പ്രിയന്‍ജിക്കോ മറ്റുള്ളവര്‍ക്കോ എന്‍റെ മുഴുവന്‍ കഥയും അറിയില്ല. അതിനാല്‍ അത്തരം വിലയിരുത്തലുകള്‍ക്ക് മൂല്യമില്ല”- രാജ്പാല്‍ യാദവ് പറഞ്ഞു.