'എന്റെ ശിഷ്യന്‍', ഇതിലും സന്തോഷം മറ്റൊന്നില്ല, ധുരന്ധര്‍ വിജയത്തില്‍ പ്രശംസയുമായി പ്രിയദര്‍ശന്‍, വിശ്വസിച്ചതിന് നന്ദിയെന്ന് ആദിത്യ ധര്‍

Priyadarshan, Durandhar Director,Aditya dhar,പ്രിയദർശൻ, ധുരന്ധർ ,ആദിത്യ ധർ
അഭിറാം മനോഹർ| Last Modified വെള്ളി, 9 ജനുവരി 2026 (15:44 IST)
റണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍' ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി ചരിത്രം തിരുത്തിയെഴുതുന്നതിനിടെ, സംവിധായകന്‍ ആദിത്യ ധറിനെ അഭിനന്ദിച്ച് സംവിധായകനും ഗുരുവുമായ പ്രിയദര്‍ശന്‍. ഇന്‍സ്റ്റഗ്രാമിലൂടെ പഴയ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയശിഷ്യന്റെ നേട്ടത്തെ പ്രിയദര്‍ശന്‍ പുകഴ്ത്തിയത്. ശിഷ്യന്റെ വിജയത്തേക്കാള്‍ വലിയ സന്തോഷമില്ലെന്നും പ്രിയദര്‍ശന്‍ കുറിച്ചു.


'അസാധാരണമായ വിജയത്തോടെ എന്റെ ശിഷ്യന്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം വേറെയില്ല. ധുരന്ധറിന് അഭിനന്ദനങ്ങള്‍, ധുരന്ധര്‍ 2-നും ഹൃദയത്തില്‍ നിന്നുള്ള
ആശംസകള്‍. സോഷ്യല്‍ മീഡിയയില്‍ പ്രിയദര്‍ശന്‍ കുറിച്ചു.2010-ലെ 'ആക്രോഷ്', 2012-ലെ 'തേസ്' എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഡയലോഗ് റൈറ്ററായി പ്രവര്‍ത്തിച്ച ആദിത്യ ധര്‍ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ പോസ്റ്റിന് മറുപടിയായി തന്നില്‍ വിശ്വസിച്ചതിന് നന്ദിയെന്നും താന്‍ ആരുമല്ലാതിരുന്ന സമയത്തും വിശ്വസിച്ചതിന് നന്ദിയെന്നും ഈ വിജയം പ്രിയദര്‍ശനും അവകാശപ്പെട്ടതാണെന്നും ആദിത്യ ധര്‍ കുറിച്ചു.

2019-ല്‍ 'യുറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദിത്യയുടെ 'ധുരന്ധര്‍' ഇതിനകം 1,230 കോടി രൂപ ലോകമെമ്പാടും നേടിക്കഴിഞ്ഞു. ഡിസംബര്‍ 5-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കാണ്ഡഹാര്‍ ഹൈജാക്ക്, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം എന്നിവയെ കേന്ദ്രീകരിച്ചുള്ള
സിനിമയാണ് ധുരന്ധര്‍.
അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, മാധവന്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :