1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 100th film will be with Mohanlal says Priyadarshan

അതെന്ത് ചോദ്യം, നൂറാമത്തെ സിനിമയിൽ നായകൻ മോഹൻലാൽ, നിർമാതാവായി സുരേഷ് കുമാർ എത്തിയാൽ സന്തോഷം: പ്രിയദർശൻ

Mohanlal Priyadarshan Movie, Mohanlal, Priyadarshan, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍
താന്‍ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയില്‍ മോഹന്‍ലാലാകും നായകനാവുകയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ജി സുരേഷ് കുമാര്‍ നിര്‍മാതാവായി എത്തിയാല്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ടീം ട്രിവാന്‍ഡ്രം എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മോഹന്‍ലാല്‍ എന്ന നടനെ ലഭിച്ചതും കാണികളെ രസിപ്പിക്കുന്ന സിനിമകളെ എടുക്കു എന്ന തന്റെ തീരുമാനവുമാണ് ജീവിതത്തിലെ വലിയ ശക്തിയും ഭാഗ്യവുമെന്ന് മറ്റൊരു സെഷനിനിടെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഉള്‍പ്പടെയുള്ള വലിയ വിഭാഗം സിനിമാപ്രവര്‍ത്തകരും പ്രതിഭാശേഷിയുള്ള മികച്ച നടന്മാരുമുണ്ടായിരുന്ന ആ കാലമാണ് തന്നെ സൃഷ്ടിച്ചതെന്നും പ്രിയദര്‍ശന്‍ അനുസ്മരിച്ചു. തെലുങ്കും തമിഴും ഹിന്ദിയും കന്നഡയും ഉള്‍പ്പടെ പല ഭാഷകളിലെയും നടന്മാരെ വെച്ച് സിനിമകള്‍ എടുത്തിട്ടുണ്ടെങ്കിലും മലയാള നടന്മാരാണ് ഇന്ത്യയിലെ മികച്ച അഭിനേതാക്കളെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അടുത്ത ലേഖനം
എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും, അതിൽ മറ്റുള്ളവർക്കെന്താണ്? വിമർശനങ്ങളോട് പ്രതികരിച്ച് ഐശ്വര്യലക്ഷ്മി