അനുബന്ധ വാര്‍ത്തകള്‍
- "ഡിസൈനർമാർക്ക് വർക്ക് ഫ്രം ഹോം" ആർആർആറിന്റെ ടൈറ്റിൽ ലോഗോ നാളെ പുറത്തിറക്കുമെന്ന് രാജമൗലി
- ബാഹുബലിയായി ട്രംപ്, വീഡിയോ റീട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്, വീഡിയോ !
- 2 ബാഹുബലിക്ക് തുല്യമാണ് മാമാങ്കം; മമ്മൂട്ടിച്ചിത്രത്തിനായി കൈകോര്‍ത്ത് വമ്പന്മാര് !
- ഇങ്ങനെ ഒരു മലയാള ചിത്രം ഇതാദ്യം, രാജമൌലിയും കട്ട വെയിറ്റിംഗ്!
- പ്രഭാസിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, എന്തായാലും അനുഷ്കയെ കെട്ടില്ല: കാജൽ
രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകൻ മഹേഷ് ബാബു!
ബാഹുബലി സീരീസിന് പിന്നാലെ രൗദ്രം രണം രുദിരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ രാജമൗലി. ആർ ആർ ആർ എന്ന തന്റെ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ തന്റെ അടുത്ത ചിത്രത്തിനെ പറ്റിയുള്ള സൂചനകൾ തന്നിരിക്കുകയാണ് രാജമൗലി. തന്റെ അടുത്ത ചിത്രം നടന് മഹേഷ് ബാബുവിന് ഒപ്പമാകും എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന് രാജമൗലി.
മഹേഷ് ബാബുവിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹം അസത്യമല്ല. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ‘ആര്‍ആര്‍ആറി’ന് ശേഷം മഹേസിനെ നായകനാക്കി ആയിരിക്കും എന്റെ ചിത്രം- ഒരു അഭിമുഖത്തിനിടെ രാജമൗലി പറഞ്ഞു.ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അടുത്ത വര്‍ഷം ജനുവരി 8ന് തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അജയ് ദേവ്ഗൺ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക.
അടുത്ത ലേഖനം