അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ കോള്!- ലോക്ക് ഡൗൺ സമയത്ത് ഗോപി സുന്ദറിനു വെറുതേ ഇരിക്കാൻ കഴിയില്ല, ബിലാലിനായി ഇടിവെട്ട് ഐറ്റം

അനു മുരളി| Last Modified ശനി, 18 ഏപ്രില്‍ 2020 (14:33 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് റിലീസ് ആയ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറ പ്രവർത്തകർ. സംവിധായകന്‍ അമല്‍ നീരദ് ഒരുക്കുന്ന ചിത്രങ്ങൾക്ക് ഏറെ പ്രത്യേകതയാണുള്ളത്.

ബിലാലിന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് രണ്ടാം വാരത്തിൽ ആരംഭിക്കേണ്ടതായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എന്നാൽ, കൊവിഡ് 19നെ തുടർന്ന് ചിത്രീകരണം മാറ്റി വെയ്ക്കുകയായിരുന്നു.

ബിഗ് ബിയിൽ അണിരന്ന ബാല, മംമ്‌ത, ഇന്നസെന്റ്, മനോജ് കെ ജയൻ, ലെന തുടങ്ങിയ താരങ്ങൾ ബിലാലിലുമുണ്ട്.ബിഗ് ബിയുടെ കാതൽ ചിത്രത്തിന്റെ ബി ജി എം കൂടെയായിരുന്നു. ആയിരുന്നു ബി ജി എം ഒരുക്കിയത്. ഇപ്പോൾ ബിലാലിലും ഗോപി സുന്ദർ തന്നെയാണ് സംഗീതമൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ ഫോളോവേഴ്‌സുമായി സംസാരിക്കവേ ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ച് കഴിഞ്ഞതായും ഗോപി സുന്ദര്‍ വ്യക്തമാക്കി.

മികച്ച ഒരു കഥ തുടര്‍ച്ചയ്ക്കായി ലഭിച്ചതിനാലാണ് ബിലാലിനായി ഒരുങ്ങുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് നേരത്തെ അറിയിച്ചിരുന്നു. പൂര്‍ണമായും തൃപ്തികരമാണെന്ന് തോന്നിയ ഘട്ടത്തിലാണ് ചിത്രവുമായി മുന്നോട്ട് പോകാന്‍ മമ്മൂട്ടി ഗ്രീന്‍ സിഗ്നല്‍ നല്‍കിയത്. ഉണ്ണി ആര്‍ തന്നെയാണ് ഇത്തവണയും ബിലാലിന് വേണ്ടി കഥയെഴുതിയിരിക്കുന്നത്. സംവിധാനത്തിന് പുറമെ അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :