1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Raghava Lawrence about Rajinikanth Chandramukhi 2

പേടിയോടെയാണ് ചെയ്തത്,മോശമാവരുതെന്നാണ് മനസില്‍,'ചന്ദ്രമുഖി 2' അഭിനയിച്ചപ്പോള്‍, വിശേഷങ്ങള്‍ പങ്കുവെച്ച് രാഘവാ ലോറന്‍സ്

Chandramukhi 2' audio launch
ചന്ദ്രമുഖി 2 ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച നടന്നു.രാഘവാ ലോറന്‍സിനെ വാസു സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജ ആയാണ് രാഘവ ലോറന്‍സ് എത്തുന്നത്.ചന്ദ്രമുഖി 2 പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ രജനികാന്തിനോട് നന്ദി പറഞ്ഞിരിക്കുകയാണ് നടന്‍. ഒപ്പം ജയിലര്‍ സിനിമയെക്കുറിച്ചും ലോഞ്ചിനോടനുബന്ധിച്ച് നടത്തിയ റെഡ് കാര്‍പ്പറ്റ് ചടങ്ങില്‍ സംസാരിക്കവേ ലോറന്‍സ് പറഞ്ഞു.
 
ചന്ദ്രമുഖി 2 ആരംഭിച്ചതുമുതല്‍ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ(രജനികാന്ത്) ആശീര്‍വാദം ഉണ്ടായിരുന്നു. ഫോണ്‍ വഴിയും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഓഡിയോ റിലീസിന് വരുമ്പോള്‍ പോലും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.തലൈവരുടെ വേട്ടയ്യന്‍ വേഷമാണ് ഈ ചിത്രത്തില്‍ ഞാനവതരിപ്പിക്കുന്നതെങ്കിലും കുറച്ച് പേടിയോടെയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പേര് മോശമാവരുതെന്നാണ് മനസില്‍. ഇനി നിങ്ങളാണ് ചിത്രം കണ്ട് പറയേണ്ടത്. അദ്ദേഹത്തിന്റെ ജയിലര്‍ ആദ്യദിവസംതന്നെ കണ്ടു. സിനിമ സൂപ്പര്‍ ആയിരുന്നു എന്നാണ് ലോറന്‍സ് പറഞ്ഞത്.
നാഗവല്ലിയായി കങ്കണ റണൗട്ട് വേഷമിടുന്നു. തമിഴില്‍ നാഗവല്ലി എന്നത് ചന്ദ്രമുഖിയായിരുന്നു. ആദ്യഭാഗത്തില്‍ ജ്യോതികയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. 
 
 
 
അടുത്ത ലേഖനം
ശിവരാജ് കുമാര്‍ ഇനി ജയറാമിനൊപ്പം, പൊട്ടി പാറുമോ? പ്രതീക്ഷയോടെ ആരാധകര്‍,റിലീസ് തീയതി