50 വയസ്സായി, ഇനിയൊരു വിവാഹം കഴിക്കില്ലാ എന്ന് തീരുമാനമെടുത്തിട്ടില്ല, പക്ഷേ മക്കളുണ്ടായി അവർ അമ്മാ എന്ന് വിളിക്കുമോ എന്നറിയില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (20:10 IST)
ചന്ദ്രലേഖ,തൂവല്‍കൊട്ടാരം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് നടി സുകന്യ. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന താരം ഏറെ നാളുകളായി സിനിമകളില്‍ ഒന്നും തന്നെ അഭിനയിക്കുന്നില്ല. 2002ല്‍ കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു സുകന്യയുടെ വിവാഹം. എന്നാല്‍ ശ്രീധര്‍ രാജഗോപാല്‍ എന്നയാളുമായുള്ള വിവാഹം ഒരു വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ഇപ്പോഴിതാ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് താരം.

പുനര്‍വിവാഹം എന്നതിനെ പറ്റി ഇതുവരെയും ആലോചിച്ചിട്ടില്ലെന്ന് താരം പറയുന്നു. എന്നാല്‍ വീണ്ടുമൊരു വിവാഹം കഴിക്കില്ല എന്നൊരു തീരുമാനമെടുത്തിട്ടില്ല. എനിക്ക് 50 വയസ്സായി. ഇനി കല്യാണമെല്ലാം കഴിച്ച് കുട്ടികളൊക്കെ ആയാല്‍ തന്നെ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നതെല്ലാം സംശയമുണ്ട്. വരുന്നത് വരട്ടെ വിവാഹം വേണ്ടെന്ന തീരുമാനം ഇപ്പോഴും എടുത്തിട്ടില്ല. സുകന്യ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :