1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Radheshyam collections report

മൂന്ന് ദിവസം കൊണ്ട് 151 കോടി,പ്രഭാസിന്റെ 'രാധേ ശ്യാം' മുന്നോട്ട്

പ്രഭാസ്
ഇന്നേക്ക് നാല് ദിവസം മുമ്പാണ് പ്രഭാസിന്റെ രാധേശ്യാം പ്രദര്‍ശനത്തിനെത്തിയത്.79 കോടി രൂപയാണ് ഒറ്റദിവസംകൊണ്ട് സിനിമ നേടിയത്. ഇപ്പോഴിതാ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 
151 കോടിയാണ് മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്.
 
മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം.
 
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
28 വയസ്സ് പ്രായമുള്ള നടി,സിനിമ ജീവിതം തുടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍, പിറന്നാള്‍ ആഘോഷിച്ച് ആലിയ ഭട്ട്