കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (11:08 IST)

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രമാണ് 'സലാര്‍'. ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും ഉണ്ടാകും.


പ്രഭാസ് തന്നെയാണ് പൃഥ്വിരാജ് ചിത്രത്തിലുള്ള വിവരം കൈമാറിയത്.
പൃഥി മികച്ചൊരു നടനാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക.

രാധേ ശ്യാമിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്. സംവിധായകന്‍ നാഗ് അശ്വിനൊപ്പം ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രവും നടന് മുമ്പിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :