കെ ആര്‍ അനൂപ്|
Last Modified ശനി, 12 മാര്‍ച്ച് 2022 (16:51 IST)
പ്രഭാസിന്റെ രാധേശ്യാം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനംതന്നെ വമ്പന്‍ നേട്ടം ചിത്രം സ്വന്തമാക്കി. 79 കോടി രൂപയാണ് ഒറ്റദിവസംകൊണ്ട് പ്രഭാസ് ചിത്രം നേടിയത്.
മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം.
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.