അനുബന്ധ വാര്‍ത്തകള്‍
- മുടക്കിയ തുക പോലും കിട്ടാന്‍ വഴിയില്ല, വമ്പന്‍ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസ് മാറ്റി ചിന്തിക്കുന്നു
- ഇത്തവണത്തെ ക്രിസ്മസ് പ്രഭാസിനൊപ്പം, ജയറാം ഹൈദരാബാദില്‍
- 5 മില്യണ്‍ കാഴ്ചക്കാര്‍, 'രാധേ ശ്യാം' യൂട്യൂബില്‍ തരംഗമാകുന്നു
- 'രാധേശ്യാം'ലെ മലയാള ഗാനം,വീഡിയോ സോങ് കണ്ടോ ?
- മനോഹരമായ പ്രണയ ഗാനം, 'രാധേശ്യാം'ലെ ഈ വീഡിയോ സോങ് കണ്ടോ ?
റിലീസ് മാറ്റാതിരിക്കാന്‍ പരമാവധി ശ്രമിച്ചു, ഒടുവില്‍ തീരുമാനമായി, 'രാധേ ശ്യാം' ഇനിയും വൈകും
ഒരു ബിഗ് ബജറ്റ് ചിത്രം കൂടി റിലീസ് മാറ്റി.പ്രഭാസിന്റെ 'രാധേ ശ്യാം' തിയറ്ററില്‍ എത്താന്‍ ഇനിയും വൈകും. റിലീസ് നീട്ടാതെയിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യമായിരിക്കുകയാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത 'രാധേ ശ്യാം'ല്‍ പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.