5 മില്യണ്‍ കാഴ്ചക്കാര്‍, 'രാധേ ശ്യാം' യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (09:09 IST)

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'രാധേ ശ്യാം'. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായിക. ഇപ്പോഴിതാ മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യത്തെ 10 മണിക്കൂര്‍ കൊണ്ട് തന്നെ 5 മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :