പരാശക്തിക്ക് പ്രദർശനാനുമതി, സിനിമ റിലീസ് ചെയ്യുക ഞായറാഴ്ച

Parasakthi
അഭിറാം മനോഹർ| Last Modified വെള്ളി, 9 ജനുവരി 2026 (15:07 IST)
സുധ കൊങ്കരയുടെ ശിവകാര്‍ത്തികേയന്‍ ചിത്രമായ പരാശക്തിക്ക് പ്രദര്‍ശനാനുമതി. U/A സര്‍ട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്യാനാണ് അനുമതി. 1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ കഥ പറയുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. ഞായറാഴ്ചയാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.


സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നേരത്തെ 23 കട്ടുകള്‍ നിര്‍ദേശിച്ചിരുന്നു. ഇത് കൂടാതെ 15 കട്ടുകള്‍ കൂടി വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടതോടെയാണ് സിനിമയുടെ റിലീസ് പ്രതിസന്ധിയിലായത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അടിസ്ഥാന കഥയെ ദുര്‍ബലമാക്കുമെന്നും അസ്വീകാര്യമാണെന്നുമായിരുന്നു സംവിധായികയുടെ വാദം.

ശിവകാര്‍ത്തികേയന് പുറമെ ജയം രവി, അഥര്‍വ,ശ്രീലീല എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊച്ചുമകനായ ഇമ്പനിധിയാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :