വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പൃഥ്വിരാജ്, 'കോൾഡ് കേസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (13:10 IST)
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കോൾഡ് കേസ്'. സിനിമയുടെ ചിത്രീകരണം ഇന്ന്(ഒക്ടോബർ 31) തിരുവനന്തപുരത്ത് ആരംഭിച്ചു. ആണ് നായിക. കോവിഡ് നെഗറ്റീവായ പൃഥ്വിരാജ് അടുത്തയാഴ്ച ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും.

പ്രശസ്ത ഛായാഗ്രഹകൻ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് വി നാഥാണ് തിരക്കഥ ഒരുക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്.

ലോക്ക് ഡൗണിന് ശേഷം നടൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഡിജോ ജോസ് ആന്റണിയുടെ ജനഗണമനയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :