1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Prithviraj tests positive for Covid

പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്‍റണിക്കും കൊവിഡ്

പൃഥ്വിരാജ്
നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും ഒന്നിക്കുന്ന ജനഗണമനയുടെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. അതിനാൽ ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്.
 
ജനഗണമനയുടെ മറ്റ് അണിയറ പ്രവർത്തകരും അഭിനേതാക്കളും ക്വാറന്റീനില്‍ പോകേണ്ടി വരും. ചിത്രത്തിൻറെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.
 
ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജനഗണമന. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ലഡാക്കില്‍ യുദ്ധവീരന്മാരായ അമേരിക്കന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് കരുത്തേകും