1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor prithviraj tests positive for covid19

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

ജനഗണമന
കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്.പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിൽ പങ്കെടുത്ത എല്ലാവരും തന്നെ ക്വാരന്റൈനിൽ പോകേണ്ടതായി വരും.
 
ക്വീൻ എന്ന സിനിമയ്‌ക്ക് ശേസം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം
ഫഹദിനെ നസ്രിയ വീഴ്‌ത്തിയത് ഒറ്റ ഡയലോഗിൽ !