വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (08:51 IST)
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ച പൃഥ്വിരാജിന് കൊവിഡ് നെഗറ്റീവ് അയി. രോഗബാധ സ്ഥിരീകരിച്ച് ഏഴാംദിവസം നടത്തിയ അന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. വൈറസ് മുക്തനായെങ്കിലും ഒരാഴ്ചകൂടി പൃഥ്വിരാജ് ക്വാറന്റീനിൽ തുടരും. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് പൊസിറ്റീവ് ആയത്.
സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിയ്ക്കുകയാണ്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽനിന്നും മാറി ഒരു ഹോട്ടലിലാണ് പൃഥ്വി താമസിച്ചിരുന്നത്. ചിത്രീകരണത്തിന്റെ ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റിവ് ആയത്.