തമ്പി സാറെ.., ഏത് നടിക്കാണ് മതം മാറാൻ 100 കോടി ഓഫർ വന്നത്, വെടി വെച്ച് അങ്ങ് പോയാൽ മതിയോ, ഉത്തരം വേണമെന്ന് എം എ നിഷാദ്
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സംവിധായകനും വി എച്ച് പി നേതാവുമായി വിജി തമ്പി ഈ ആരോപണം ഉന്നയിച്ചത്.
മലയാളത്തിലെ ഒരു പ്രശസ്ത നടിക്ക് ഇസ്ലാമിലേക്ക് മതം മാറാന്‍ 100 കോടി വരെ ഓഫര്‍ ലഭിച്ചിരുന്നുവെന്ന സംവിധായകന്‍ വിജി തമ്പിയുടെ പ്രസ്താവനക്കെതിരെ സംവിധായകന്‍ എം എ നിഷാദ്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സംവിധായകനും വി എച്ച് പി നേതാവുമായി വിജി തമ്പി ഈ ആരോപണം ഉന്നയിച്ചത്. കുടുംബമില്ലാതെ ജീവിക്കുന്ന ഒരു നടിയ്ക്കാണ് ഇങ്ങനെയൊരു ഓഫര്‍ ലഭിച്ചതെന്ന് വിജി തമ്പി പറഞ്ഞിരുന്നു. എന്നാല്‍ വെറുതെ ഒരു ആരോപണം അന്തരീക്ഷത്തിലേക്ക് ഉയര്‍ത്താതെ നടിയുടെ പേര് വിജി തമ്പി വ്യക്തമാക്കണമെന്ന് എം എ നിഷാദ് ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് എം എ നിഷാദിന്റെ പ്രതികരണം.
എം എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മിഷ്ടര്‍ തമ്പി...
ആരാണ് ആ നടി ?
100 കോടി ക്‌ളബ്ബില്‍ എത്തിയ നടി ആരാണ് ?
തമ്പി ഒന്ന് നിന്നേ...അതങ്ങ് പണഞ്ഞിട്ട് പോയാ മതി...
ചുമ്മാ ഉണ്ടയില്ലാ വെടി വെച്ചിട്ടങ്ങ് പോയാലോ...
തമ്പി പറയീല്ല....
തമ്പി പറഞ്ഞത് പച്ച കളളമാണെന്ന് തമ്പിക്കല്ലാതെ
മറ്റാര്‍ക്കറിയാം .....
ഓരോരോ അവതാരങ്ങള്‍...
ഒരുമാതിരി ഉണ്ണി സാമ്പാറുണ്ടോ എന്ന്
അനവസരത്തില്‍ ചോദിച്ചത് പോലെയായി.