കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (11:46 IST)
മമ്മൂട്ടിയുടെ വണിന് കൈയ്യടിച്ച് പേര്‍ളി മാണി. തീയേറ്ററുകളിലെ മിന്നും വിജയത്തിനുശേഷം കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നതിനായി വണ്‍ ഇക്കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അല്ലാത്ത പ്രേക്ഷകര്‍ പോലും മമ്മൂട്ടി ചിത്രം കണ്ടു.കുറേ ദിവസങ്ങള്‍ക്കുശേഷം ഒരു സിനിമ കാണുന്നതഞന്ന് പറഞ്ഞുകൊണ്ട് പ്രസവശേഷം വീട്ടില്‍ കഴിയുന്ന പേര്‍ളി മാണി വണ്‍ കണ്ട ശേഷമുള്ള അനുഭവം പങ്കുവെച്ചു.
എന്തൊരു നല്ല സിനിമ എനിക്ക് ഭയങ്കര ഇഷ്ടമായി. മമ്മൂക്കയുടെ പവര്‍ഫുള്‍ റോളായിരുന്നു. നല്ല പോസിറ്റീവ് സീലിംഗ് തനിക്ക് കിട്ടിയെന്നും പ്രചോദനാത്മക സിനിമയാണ് ഇതെന്നും നടി പറഞ്ഞു. സംവിധായകന്‍ സന്തോഷ് വിശ്വനാഥനെയും തിരക്കഥാകൃത്ത് ബോബി-സഞ്ജയ് ടീമിനെയും പേര്‍ളി മാണി പ്രശംസിച്ചു.
ഏപ്രില്‍ 27നാണ് വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.