യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അധിക്ഷേപവുമായി ബിജെപി നേതാവ്; വിവാദമായതോടെ ട്വിറ്റ് മുക്കി

ശ്രീനു എസ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (11:03 IST)
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അധിക്ഷേപവുമായി ബിജെപി നേതാവ് മിതിലേഷ് കുമാര്‍ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നായിരുന്നു മിതിലേഷിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ്
വിവാദമായതോടെ ഇത് നീക്കം ചെയ്ത് തടിതപ്പുകയായിരുന്നു ബിജെപി നേതാവ്.

ബീഹാറിലെ ബിജെപി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമാണ് മിതിലേഷ് കുമാര്‍ തിവാരി. ഇന്നലെ രാവിലെയായിരുന്നു 35 കാരനായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :