1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pappan location stills

രണ്ടും കല്‍പ്പിച്ച്, അച്ഛന് പിറകില്‍ ഗോകുല്‍ സുരേഷ്, 'പാപ്പന്‍' ചിത്രീകരണം പുരോഗമിക്കുന്നു

സുരേഷ് ഗോപി
വീണ്ടും സിനിമ സെറ്റിലെത്തിയ ആവേശം സുരേഷ് ഗോപി പങ്കുവെച്ചു. അച്ഛനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനായ ത്രില്ലിലാണ് മകന്‍ ഗോകുല്‍ സുരേഷ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ജോഷി ചിത്രം 'പാപ്പന്‍' രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു.
ഇത്തവണത്തെ ക്രിസ്മസ് കേക്ക് മുറിച്ച് പാപ്പന്‍ സെറ്റിലാണ് സുരേഷ് ഗോപി ആഘോഷിച്ചത്.

എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.
 
വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്‍, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മിയയുടെ ക്രിസ്മസ് ആഘോഷം, താരമായി മകന്‍ ലൂക്ക, ചിത്രങ്ങള്‍