1. വിനോദം
  2. സിനിമ
  3. അണിയറ
  4. Pappan 2 nd schedule started

സുരേഷ് ഗോപിയുടെ 'പാപ്പന്‍' രണ്ടാം ഷെഡ്യൂളിന് തുടക്കമായി, പോലീസ് യൂണിഫോമില്‍ ടിനി ടോം

സുരേഷ് ഗോപി
സുരേഷ് ഗോപി-ജോഷി ചിത്രം 'പാപ്പന്‍' രണ്ടാം ഷെഡ്യൂളിന് തുടക്കമായി. നടന്‍ ടിനി ടോം ടീമിനൊപ്പം ചേര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്. ജോഷി ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ച സന്തോഷം ടിനിടോം പങ്കുവച്ചു. 
 
മലയാറ്റൂരിലാണ് പുതിയ ഷെഡ്യൂളിന് തുടക്കമായത്. സുരേഷ് ഗോപി ഈ മാസം 20ന് തന്നെ ടീമിനൊപ്പം ചേരും.
 
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.
 
വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്‍, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.
അടുത്ത ലേഖനം
പ്ലസ് വണ്‍ പഠിച്ചത് വ്യത്യസ്ത ഡിവിഷനില്‍, മലയാളം ക്ലാസ് ഒരുമിച്ച്; ടൊവിനോ-ലിഡിയ പ്രണയത്തിന്റെ തുടക്കം അങ്ങനെ, പരീക്ഷയ്ക്ക് ലിഡിയയുടെ പേപ്പറില്‍ നിന്ന് ടൊവിനോ കോപ്പിയടിച്ചു