ഒറ്റ കഥാപാത്രം മാത്രമുള്ള സിനിമ വീണ്ടും മലയാളത്തില്‍, മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ കഥ പറയാന്‍ നടി പ്രിയങ്ക നായര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:14 IST)

പ്രിയങ്ക നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'ആ മുഖം' വരുന്നു. ഒറ്റ കഥാപാത്രം മാത്രമുള്ള സിനിമയാണിത്. നിരവധി ഹസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ താരങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കി.


സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ ഒരു യുവതി നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്. മലയാളത്തിലും തമിഴിലുമായാണ് റിലീസ്.

മീര എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക നായര്‍ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം പ്രതാപ് പി നായര്‍ നിര്‍വഹിക്കുന്നു.നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറില്‍ നുഫൈസ് റഹ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :