അനുബന്ധ വാര്‍ത്തകള്‍
- ചര്‍ച്ച ചെയ്യപ്പെടും,പത്തൊന്‍പതാം നൂറ്റാണ്ടിലെ സിജു വില്‍സണിന്റെ പ്രകടനം,അന്‍പതോളം പ്രമുഖ താരങ്ങള്‍, വിശേഷങ്ങളുമായി സംവിധായകന് വിനയന്
- അനൂപ് മേനോന്‍ ലണ്ടനില്‍, യാത്രയ്ക്ക് പിന്നില്‍ ഇതാണ് !
- അനൂപ് മേനോന്റെ സസ്പെന്‍സ് ത്രില്ലര്‍,തിയേറ്ററുകളില്‍ വിജയമായ 21 ഗ്രാംസ്
- തീയേറ്ററുകളില്‍ ഹിറ്റായ ത്രില്ലര്‍,അനൂപ് മേനോന്റെ '21 ഗ്രാംസ്' ഡിസ്നി+ഹോട്സ്റ്റാറില്
- 'ബി.എ ഭരതനാട്യത്തിന് പഠിച്ചിരുന്ന കാലം', ഇക്കൂട്ടത്തിലെ സിനിമാനടിയെ പിടികിട്ടിയോ?
'പദ്മ' പൊട്ടുകയാണെങ്കില്‍ എത്ര രൂപ പോകും ? നിര്‍മ്മാതാവായ അനൂപ് മേനോനോട് നായിക സുരഭി ലക്ഷ്മി, രസകരമായ ടീസര്‍
വിവാഹിതര്‍ക്കും വിവാഹിതരാവുന്നവര്‍ക്കും മാത്രം... ബാച്ചിലേഴ്‌സ് ദയവായി മാറി നില്‍ക്കുക എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ സിനിമയായ പദ്മ വിശേഷങ്ങള്‍ അനൂപ് മേനോന്‍ പങ്കുവെച്ചത്. അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്.
സുരഭി ലക്ഷ്മിയാണ് നായിക. ജൂലൈ 15ന് തിയേറ്ററുകളില്‍ ചിത്രം എത്തും.
രസകരമായ ടീസര്‍ അനൂപ് മേനോന്‍ പങ്കുവെച്ചു.
അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു.