അനൂപ് മേനോന്റെ സസ്‌പെന്‍സ് ത്രില്ലര്‍,തിയേറ്ററുകളില്‍ വിജയമായ 21 ഗ്രാംസ്

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 6 ജൂണ്‍ 2022 (08:59 IST)

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച അനൂപ് മേനോന്‍ ചിത്രമാണ് '21 ഗ്രാംസ്'. പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. അതിനുപിന്നാലെ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ചു. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങിയിരുന്നു.സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ജൂണ്‍ പത്തിന് സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തിറങ്ങും.

മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്.വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :