1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. pachuvum athbuthavilakkum teaser

ഫഹദിന്റെ 'പാച്ചുവും അത്ഭുതവിളക്കും' പറയാന്‍ പോകുന്നത് എന്താണ് ? ടീസര്‍ നാളെ എത്തും

ഫഹദ് ഫാസില്‍
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമയുടെ തിരക്കിലാണ് അഖില്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. നാളെ വൈകുന്നേരം 7 മണിക്ക് ടീസര്‍ പുറത്തുവരും.
 
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ സംവിധായകന്‍ അഖില്‍ തന്നെയാണ് ഒരുക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവയും എറണാകുളവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. 
 
നേരത്തെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.
 
അടുത്ത ലേഖനം
98 ശതമാനത്തോളം റിക്കവറായി, വീഡിയോയുമായി മിഥുന്‍ രമേശ്