1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. OTT release should be after 6 weeks

തിയേറ്റർ റിലീസ് കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞുമതി ഒടിടി റിലീസ്, അംഗീകരിക്കാത്ത താരങ്ങളുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

OTT
റിലീസ് ചെയ്ത് 42 ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾക്കെതിരെ തിയേറ്റർ ഉടമകളുടെ സംഘടന. അത്തരം ചിത്രങ്ങളുടെ നിർമാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.
 
ജനുവരി ഒന്ന് മുതൽ തീരുമാനം കർശനമായി നടപ്പാക്കുമെന്ന് ഫിയോക് അറിയിച്ചു. ഇതിൻ്റെ ഭാഗമായി സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകൾക്കും കത്ത് നൽകും. ഇത് അംഗീകരിക്കാത്ത നിർമാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.
 
അടുത്ത ലേഖനം
അമ്മയ്ക്ക് പിറന്നാള്‍, നന്ദി പറഞ്ഞ് ജെനീലിയ, നടിയുടെ ആശംസകള്‍