പത്തൊന്‍പതാം നൂറ്റാണ്ടിന് 11 അവാര്‍ഡുകള്‍, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (10:08 IST)
പത്തൊന്‍പതാം നൂറ്റാണ്ട് റിലീസ് ചെയ്തതിനു ശേഷം ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഒരു ഫിലിം അവാര്‍ഡില്‍ പതിനൊന്നു അവാര്‍ഡുകള്‍ നേടിയ സന്തോഷത്തിലാണ് സംവിധായകന്‍ വിനയന്‍. കേരളവിഷന്‍ ചാനലിന്റെ പതിനഞ്ചാമത്തെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഫിലിം അവാര്‍ഡില്‍ പത്തൊന്‍പതാം നൂറ്റാണ്ട് തിളങ്ങി.

മികച്ച ചിത്രം മികച്ച സംവിധായകന്‍ മികച്ച നടന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ഉണ്ണിമുകുന്ദനും സിജു വില്‍സനുമാണ് പങ്കിട്ടത്.മേപ്പടിയാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉണ്ണിക്ക് അവാര്‍ഡ്.

'പത്തൊന്‍പതാം നൂറ്റാണ്ട് റിലീസു ചെയ്തതിനു ശേഷം ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഒരു ഫിലിം അവാര്‍ഡില്‍ പതിനൊന്നു അവാര്‍ഡുകള്‍ ഈ ചിത്രത്തിനു ലഭിച്ചു എന്നതില്‍ ഏറെ സന്തോഷം.. 2021 ഒക്ടോബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള കാലത്ത് റിലീസു ചെയ്ത ചിത്രങ്ങളാണ് കേരളവിഷന്റെ ഫിലിം അവാര്‍ഡു ജൂറി പരിഗണിച്ചത്..

അവാര്‍ഡു നേടിയ നിര്‍മ്മാതാവ് ശ്രീ ഗോകുലം ഗോപാലേട്ടനും, 'പത്തൊന്‍പതാം നൂറ്റാണ്ട്' ലെ മറ്റു സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

പ്രോത്സാഹനവും,പ്രചോദനവും തന്ന എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി...'-വിനയന്‍ കുറിച്ചു.

മികച്ച നടിക്കുള്ള പുരസ്‌കാരം കല്യാണി പ്രദര്‍ശന്‍(ഹൃദയം), ജനപ്രിയ നടന്‍ ബേസില്‍ ജോസഫ്, ജനപ്രിയ നടി ഐശ്വര്യ ലക്ഷ്മി, ജനപ്രിയ ചിത്രം 'ന്നാ താന്‍ കേസ് കൊട്'.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :