1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. No tax for Marry Kom

മേരി കോമിന് നികുതിയില്ല!

മേരി കോം
പ്രിയങ്ക ചോപ്ര നായികയാകുന്ന മേരികോമിന് ഉത്തര്‍പ്രദേശില്‍ നികുതിയില്ല. ദേശീയ ബോക്സിംഗ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരികോമിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് വിനോദ നികുതിയില്‍ ഇളവു നല്‍കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 
 
ഈ ചിത്രം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രചോദനം ആകുമെന്നതിനാലാണ് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് നികുതിയില്‍ ഇളവ് നല്‍കിയത്. സഞ്ജയ് ലീലാ ബന്‍സാലി നിര്‍മിച്ച ‘മേരികോം’ സെപ്തംബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തും.
 
അടുത്തിടെ റാണി മുഖര്‍ജി അഭിനയിച്ച ചിത്രമായ മര്‍ദാനിക്കും നികുതി ഇളവ് നല്‍കിയിരുന്നു.