ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്'ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല ? റോഷന്‍ ആന്‍ഡ്രൂസ് ഹൈദരാബാദില്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂലൈ 2021 (08:57 IST)

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സ്റ്റുഡിയോ കോംപ്ലക്‌സ് സന്ദര്‍ശിച്ചു. തന്റെ ആദ്യ ചിത്രമായ ഉദയനാണ് താരം ഷൂട്ട് ചെയ്ത അതേ സ്ഥലമായതിനാല്‍ അദ്ദേഹം ആ ഓര്‍മ്മകളിലേക്ക് തിരിച്ചു നടന്നു.റോഷന്‍ ആന്‍ഡ്രൂസ് നിലവില്‍ 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ ജോലികളിലാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന ഈ സിനിമയുടെ ചില ജോലികള്‍ സംവിധായകന് പൂര്‍ത്തിയാക്കാന്‍ ഉണ്ടെന്നാണ് വിവരം. ദുല്‍ഖറും കുറച്ചുനാള്‍ മുമ്പ് തന്നെ ഹൈദരാബാദില്‍ എത്തിയിരുന്നു. നടന്റെ പാന്‍-ഇന്ത്യന്‍ ഇവിടെ ചിത്രീകരണം നടക്കുന്നുണ്ട്.

എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :