അനുബന്ധ വാര്‍ത്തകള്‍
- മദ്യപിക്കരുതെന്ന് ഉപദേശിച്ചു; ബോളിവുഡ് സംവിധായകന് ഗിരീഷ്മാലിക്കിന്റെ 18കാരന് മകന് ആത്മഹത്യചെയ്തു
- ഇനി നിർമാണത്തിലേക്കില്ല: പ്രൊഡക്ഷൻ ഹൗസിൽ നിന്നും പിന്മാറി അനുഷ്ക ശർമ
- കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ
- പ്രായം ഇത്രയുമായില്ലേ? ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നാണമില്ലേ: മറുപടിയുമായി മലൈക അറോറ
- മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,വഴിത്തിരിവായത് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത്, സണ്ണി ലിയോണ്‍ പറയുന്നു
ഇത് സ്വപ്നനിമിഷം, കജോളുമൊത്തുള്ള ചിത്രം പങ്കുവെച്ച് നിരഞ്ജന അനൂപ്
ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷം പങ്കുവെച്ച് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു പ്രിയതാരത്തെ കാണുകയെന്നതെന്നും ആ സത്യം ഇപ്പോളും വിശ്വസിക്കാനാകുന്നില്ലെന്നും ചിത്രം പങ്കുവെച്ച് കൊണ്ട് നിരഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. യഥാർഥ കഥയെ ആസ്പദമാക്കിയൊരുക്കുന്ന സലാം വെങ്കി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സുജാത എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.
രവി വർമ്മൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സമീര്‍ അറോറയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.