പ്രായം ഇത്രയുമായില്ലേ? ഇത്തരം വസ്‌ത്രങ്ങൾ ധരിക്കാൻ നാണമില്ലേ: മറുപടിയുമായി മലൈക അറോറ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (12:58 IST)
ബോളിവുഡിലെ സ്റ്റൈൽ ഐക്കണുകളിൽ ഒരാളാണ് നടി മലൈക അറോറ. താരത്തിന്റെ ഫി‌റ്റ്‌നസ് വീഡിയോകളും താരത്തിന്റെ ലുക്കുമെല്ലാം വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫർഹാൻ അക്തറിന്റെയും ഷിബാനി ദണ്ഡേക്കറുടെയും വിവാഹസൽക്കാരത്തിന് മലൈക ധരിച്ച വസ്‌ത്രങ്ങൾക്കെതിരെ പക്ഷേ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ബ്ലാക് ഷീർ ഗൗൺ ധരിച്ചാണ് മലൈക ചടങ്ങിനെത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെയാണ് താരത്തിനെതിരെ വിമർശനമുയർന്നത്. ഇത്രയും പ്രായമായില്ലേ, ഇത്തരം വസ്‌ത്രങ്ങൾ ധരിക്കാൻ നാണമില്ലേ എന്നിങ്ങനെയായിരുന്നു വിമർശനം.

ജനങ്ങൾ ഇരട്ടതാപ്പുകാരാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ വസ്‌ത്രം ബിയോൻസയോ ജെന്നിഫർ ലോപ്പസോ ധരിച്ചാൽ ഇവർ അത് മനോഹരമെന്ന് പറയും. ഞാൻ ധരിച്ചാൽ പക്ഷേ അവളൊരു അമ്മയല്ലേ, അതല്ലേ,ഇതല്ലേ എന്നിങ്ങനെയാകും പ്രതികരണം. ഇതേ വസ്‌ത്രങ്ങൾ ധരിച്ച മറ്റൊരാളെ അഭിനന്ദിക്കുന്ന നിങ്ങൾ അതേ വസ്‌ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു. മലൈക പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :