മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,വഴിത്തിരിവായത് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത്, സണ്ണി ലിയോണ്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (09:57 IST)

ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ ഒട്ടാകെ അറിയപ്പെടുന്ന താരമൂല്യമുള്ള നടിയായി സണ്ണി ലിയോണ്‍ വളര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ കരിയറില്‍ വഴിത്തിരിവായത് ഒരു കാര്യത്തെക്കുറിച്ച് താരം തന്നെ പറയുകയാണ്.

ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത് ആണെന്ന് സണ്ണി ലിയോണ്‍ പറയുന്നു. 'റയീസി'ലെ ഐറ്റം സോങ് (ലൈല)വളരെ നല്ലൊരു അനുഭവമായിരുന്നുവെന്നും നടി പറയുന്നു.
തുടക്കകാലത്ത് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിന്നീട് അതില്‍നിന്നെല്ലാം മാറ്റമുണ്ടാകുമെന്നും സണ്ണിലിയോണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :