1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kashmir files director given Y category security

കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

കശ്‌മീർ ഫയൽസ്
ദി കശ്‌മീർ ഫയൽ‌സ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വർധിച്ചുവരുന്നത് പരിഗണിച്ചാണ് നടപടി. കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമങ്ങളുടെ കഥയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്‌മീർ ഫയൽസിൽ ചർച്ച ചെയ്യുന്നത്.
 
1990-ൽ കാശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
20 കോടി വരെ കൊടുക്കാന്‍ തയ്യാര്‍,പ്രതിഫലം വാങ്ങില്ലെന്ന വാശിയില്‍ സല്‍മാന്‍ഖാന്‍