1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Night Shift

കരിക്കിനൊപ്പം വീണ്ടും നെറ്റ്ഫ്‌ലിക്‌സ്, 'നൈറ്റ് ഷിഫ്റ്റ്' വരുന്നു

'നൈറ്റ് ഷിഫ്റ്റ്'
കരിക്കും നെറ്റ്ഫ്‌ലിക്‌സും ഒന്നിച്ച 'റിപ്പര്‍' ശ്രദ്ധ നേടുന്നു.നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തുന്ന ഒരു സീരിയല്‍ കില്ലറിന്റെ കഥയാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.'റിപ്പര്‍' ഹിറ്റ് ആയതോടെ പ്രശസ്ത യൂട്യൂബര്‍മാരേയും കരിക്ക് ടീമിനേയും ഉള്‍പ്പെടുത്തി പുതിയ വീഡിയോയുമായെത്തുകയാണ് നെറ്റ്ഫ്‌ലിക്‌സ്.
 
'നൈറ്റ് ഷിഫ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 
അരുണ്‍ പ്രദീപ്, ശ്യാം എന്നീ യൂട്യൂബര്‍മാരും ചക്കപ്പഴം ഫെയിം റാഫിയും പ്രധാന വേഷങ്ങളിലുണ്ട്.ജാന്‍ എ മനന്‍ ഫെയിം ശരത് സഭ, യൂട്യൂബ് സീരിസുകളിലൂടെ പ്രശസ്തനായ വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റു താരങ്ങള്‍.
വൈകാതെ തന്നെ വീഡിയോ റിലീസ് ആകും എന്നാണ് വിവരം.
 
ആദിത്യ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന വീഡിയോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കരിക്ക് ഫൗണ്ടറായ നിഖില്‍ പ്രസാദാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിലുണ്ടോ?