മകന്റെ സിനിമ മൊബൈല്‍ ഫോണില്‍ കാണില്ല, സംവിധായകന്‍ ബേസില്‍ ജോസഫിന്റെ അച്ഛനൊരു സംഭവം തന്നെ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജനുവരി 2022 (10:09 IST)

മകന്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി കാണുവാനായി ബേസില്‍ ജോസഫിന്റെ അച്ഛന്‍ ചെയ്ത ഒരു കാര്യം ഇങ്ങനെയാണ്.

സിനിമ മൊബൈലിലോ ചെറിയ സ്‌ക്രീനിലോ കാണില്ലെന്ന് ആദ്യം തന്നെ ബേസിലിന്റെ അച്ഛന്‍ മനസ്സിലുറപ്പിച്ചു.അതുകൊണ്ട് വീട്ടില്‍ മികച്ച ശബ്ദ സംവിധാനങ്ങളുള്ള ഒരു ഹോം തിയേറ്റര്‍ സ്ഥാപിക്കാന്‍ അദ്ദേഹം ആലോചിച്ചു. മിന്നല്‍ മുരളി റിലീസിന് മുമ്പ് തന്നെ എല്ലാം സെറ്റാക്കി.
റിലീസ് ദിവസം ഒരു ആഘോഷം തന്നെയായിരുന്നു ബേസിലിന്റെ വീട്ടില്‍.

മിന്നല്‍ മുരളി കാണുവാന്‍ തങ്ങളുടെ അയല്‍വാസികളും എത്തിയിരുന്നുവെന്ന് ബേസില്‍ പറയുന്നു. ഇപ്പോള്‍ അച്ഛന്‍ ഇവിടെ ഇരുന്ന് വാര്‍ത്തകളും കാണുന്നുണ്ടെന്ന് ബേസില്‍ ചിരിച്ചുകൊണ്ട് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :