നെറ്റ്ഫ്‌ലിക്‌സ് വാങ്ങിയ ആദ്യമലയാളസിനിമ, മോഹന്‍ലാലിന്റെ 'ഗ്രാന്‍ഡ്മാസ്റ്റര്‍'നെ കുറിച്ച് ബാബു ആന്റണി

കെ ആര്‍ അനൂപ്| Last Modified ശനി, 1 ജനുവരി 2022 (15:00 IST)

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാന്റ്മാസ്റ്റര്‍. ബാബു ആന്റണി,പ്രിയാമണി, നരേന്‍, അനൂപ് മേനോന്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. നെറ്റ്ഫ്‌ലിക്‌സ് ആദ്യമായി മലയാളത്തില്‍ നിന്ന് വാങ്ങിയ സിനിമ ഇതാണെന്നും ഇപ്പോഴും പോപ്പുലര്‍ ഓണ്‍ നെറ്ഫ്‌ലിക്‌സില്‍, ഇന്റര്‍നാഷനലില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി എന്നും ബാബു ആന്റണി പറയുന്നു.


ബാബു ആന്റണിയുടെ വാക്കുകളിലേക്ക്

'NETFLIX' ആദ്യമായി വാങ്ങിച്ച മലയാള സിനിമ, 'Grandmaster'. ഇപ്പോഴും 'പോപ്പുലര്‍ ഓണ്‍ നെറ്ഫ്‌ലിക്‌സില്‍, ഇന്റര്‌നാഷനലില്‍ കണ്ടപ്പോള്‍ ഷെയര്‍ ചെയ്യണമെന്നു തോന്നി. കൂടാതെ ഇപ്പോള്‍ എന്റെ പേരു കൂടി കാസ്റ്റില്‍ ആഡ് ചെയ്തിരിക്കുന്നതില്‍ സന്തോഷവും. ഒരു 'ന്യൂ ഇയര്‍ വാച്ച് ആയി' ഞാനും എന്റെ കുടുംബവും വീണ്ടും കണ്ടു. എല്ലാവര്ക്കും സന്തോഷകരമായ പുതുവത്സരാശംസകള്‍ നേരുന്നു
ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ യു.ടി.വി. മോഷന്‍ പിക്‌ചേഴ്‌സ് ആണ് ഗ്രാന്‍ഡ്മാസ്റ്റര്‍ നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :