1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Neru is ready for OTT release, date out

Neru OTT Release: തിയേറ്റർ വിജയത്തിന് ശേഷം നേര് ഒടിടിയിലേക്ക്, റിലീസ് തീയ്യതി പുറത്ത്

ഒടിടി
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് ബോക്‌സോഫീസ് വിജയം സമ്മാനിച്ച സിനിമയായിരുന്നു ജീത്തു ജോസഫ് സിനിമയായ നേര്. 2023ലെ അവസാന ഹിറ്റെന്ന ടാഗ്ലൈന്‍ സ്വന്തമാക്കിയ സിനിമ കഴിഞ്ഞ വര്‍ഷത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് ബോക്‌സോഫീസില്‍ വന്‍ കുതിപ്പ് നടത്തിയത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് തയ്യാറെടുത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ വരുന്ന ജനുവരി 23ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാകും സിനിമയുടെ സ്ട്രീമിംഗ് തുടങ്ങുക എന്നാണ് വ്യക്തമാവുന്നത്.
 
ചിത്രത്തില്‍ ഒട്ടും ഹീറോയിക് അല്ലാത്ത നായക കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന് പുറമെ അനശ്വര രാജന്‍ മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചത്. നടിയെന്ന നിലയില്‍ അനശ്വരയുടെ കരിയറിലെ തന്നെ മികച്ച സിനിമയായിരുന്നു നേര്. ശാന്തി മായാദേവിയും ജീത്തുജോസഫും ചേര്‍ന്നായിരുന്നു സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചത്.
 
അതേസമയം മലൈക്കോട്ടെ വാലിബനാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Abraham Ozler: ഓസ്‌ലര്‍ കിതച്ചു തുടങ്ങി ! ആദ്യദിനങ്ങളില്‍ ഗുണം ചെയ്തത് മമ്മൂട്ടി ഫാക്ടര്‍