അപരിചിതന്‍ രണ്ടാം ഭാഗം ആലോചനയിലെന്ന് സംവിധായകന്‍; മമ്മൂട്ടി 'യെസ്' മൂളുമോ?
മമ്മൂട്ടിയുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചായിരിക്കുമോ ഈ ചിത്രം എന്ന സംശയമാണ് ആരാധകര്‍ക്കെല്ലാം ഇപ്പോള്‍ ഉള്ളത്
Aparichithan Film
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് അപരിചിതന്‍. 2004 ലാണ് സിനിമ റിലീസ് ചെയ്തത്. ബോക്‌സ്ഓഫീസില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ അപരിചിതന്‍ പില്‍ക്കാലത്ത് ഒട്ടേറെ പേരുടെ ഇഷ്ട ചിത്രമായി. ഓജോ ബോര്‍ഡിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ ഹൊറര്‍ ചിത്രമായിരുന്നു അപരിചിതന്‍. ഇതിന്റെ രണ്ടാം ഭാഗം പരിഗണനയിലുണ്ടെന്നാണ് സംവിധായകന്‍ സഞ്ജീവ് ശിവന്‍ പറയുന്നത്. 'ഇതിന്റെ തുടര്‍ച്ച ആലോചനയില്‍' എന്ന ക്യാപ്ഷനോടെ അപരിചിതന്‍ സിനിമയുടെ പോസ്റ്റര്‍ സഞ്ജീവ് ശിവന്‍ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചായിരിക്കുമോ ഈ ചിത്രം എന്ന സംശയമാണ് ആരാധകര്‍ക്കെല്ലാം ഇപ്പോള്‍ ഉള്ളത്. കാരണം അപരിചിതനില്‍ മമ്മൂട്ടിയുടെ കഥാപാത്രം മരിച്ചതായാണ് കാണിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ എന്ന നിലയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള ചിത്രമാണ് അപരിചിതന്‍. കാവ്യ മാധവന്‍, മന്യ, കാര്‍ത്തിക, ജഗതി ശ്രീകുമാര്‍, വിനീത് കുമാര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
