അനുബന്ധ വാര്‍ത്തകള്‍
- നേരിന്റെ നല്ല സമയം!യുഎഇയില്‍ കളക്ഷനിലും നേട്ടം കൊയ്ത് സിനിമ
- 2023-ലെ ക്രിസ്മസ് വിന്നര്‍ 'നേര്' തന്നെ ! ഷാരൂഖ് പ്രഭാസ് ചിത്രങ്ങള്‍ക്കൊപ്പം പൊരുതി നേടിയ വിജയം, കളക്ഷന്‍ റിപ്പോര്‍ട്ട്
- മോഹൻലാൽ ആരാധകരെ ശാന്തരാകൂ... ഇനി മുന്നിലുള്ളത് കുറുപ്പ്, പ്രേമത്തെ വീഴ്ത്തി നേര്
- കേരളക്കരയില്‍ 'നേര്' തരംഗം, മലയാള നാട്ടില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രത്തിന് വമ്പന്‍ നേട്ടം
- 11 ദിവസം കൊണ്ട് 60 കോടി, 2023ലെ അവസാനദിനം 'നേര്' നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്
ഇനി വൈകില്ല,'നേര്' ഒ.ടി.ടി റിലീസിന് തയ്യാര്‍! പുതിയ വിവരങ്ങള്‍
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം 'നേര്'ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തി. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയുടെ ഒ.ടി.ടി റിലീസ്(Neru OTT) എപ്പോഴാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയുടെ തിയേറ്റര്‍ റണ്‍ വൈകാതെ തന്നെ അവസാനിക്കാനാണ് സാധ്യത.ശേഷം ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. അത് ഇനി വൈകില്ലെന്നും ജനുവരി അവസാനത്തോടെ തന്നെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
നേര് 25 ദിവസത്തെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് 52.20 കോടി കളക്ഷന്‍ നേടി.വിദേശ വിപണിയില്‍ നിന്നും 32.30 കോടി ചേര്‍ത്തപ്പോള്‍ ആഗോള കളക്ഷന്‍ 84.50 കോടിയായി.കൂടാതെ, തീയറ്റര്‍ ഗ്രോസും മറ്റ് ബിസിനസുകള്‍ കൂടി ചേര്‍ത്തപ്പോള്‍ 100 കോടി നേര് പിന്നിട്ടു. നാലാം ആഴ്ചയിലും സിനിമ പ്രദര്‍ശനം തുടരുന്നു.