1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nedumudi Venu Critical condition

നടന്‍ നെടുമുടി വേണുവിന്റെ ആരോഗ്യനില ഗുരുതരം

Nedumudi Venu
നടന്‍ നെടുമുടി വേണുവിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നെടുമുടി വേണുവിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. നേരത്തെ കോവിഡ് ബാധിച്ചിരുന്നു. 
 
തിയറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിവിന്‍ പോളിക്കൊപ്പം ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംവിധായകന്‍, പിറന്നാള്‍ ആശംസകളുമായി നടന്‍