1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nayanthara about Vignesh Shivan

വിവാഹം നിശ്ചയം പോലെയല്ല കല്യാണം, ഗംഭീരമാകും, വിഘ്‌നേഷ് ശിവനെ കുറിച്ച് നയന്‍താര

നയന്‍താര
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് നയന്‍താരയ്ക്ക് കൂടുതല്‍ ഇഷ്ടം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തന്റെ വിവാഹം നിശ്ചയം കഴിഞ്ഞെന്ന് നയന്‍താര അടുത്തിടെയാണ് വെളിപ്പെടുത്തിയത്. വിഘ്‌നേഷും നയന്‍സും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നതും. ഇപ്പോളിതാ വിഘ്‌നേഷില്‍ തനിക്ക് ഇഷ്ടമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി.
 
ഏതുകാര്യത്തിലും എപ്പോഴും തന്നെ പിന്തുണച്ച് ഒപ്പം ഉണ്ടാകുന്ന ആളാണ് വിഘ്‌നേഷ് എന്നാണ് നടി പറയുന്നത്. വീട്ടുകാരെയും നല്ല രീതിയില്‍ സംരക്ഷിക്കുന്ന ആളാണ്.ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല.അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നതുതന്നെ തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും നയന്‍താര പറഞ്ഞു. വിവാഹത്തെക്കുറിച്ചും നയന്‍സ് മനസ്സ് തുറക്കുന്നു.
 
വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹ നിശ്ചയമെന്ന് എന്ന നടി വെളിപ്പെടുത്തി. കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരെയും അറിയിച്ച് ഗംഭീരമായിട്ടാകും നടത്തുന്നതെന്ന് ഉറപ്പും നടി ഒരു അഭിമുഖത്തിനിടെ നല്‍കി. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കളകളം ഇഫക്ടില്‍ തിളങ്ങി മെഗാസ്റ്റാര്‍; മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന ലുക്ക് വീണ്ടും തരംഗമാകുന്നു