അനുബന്ധ വാര്‍ത്തകള്‍
- 'ഞങ്ങളുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ അവാര്‍ഡ്'; സന്തോഷം പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍
- 'നയന്‍താര എന്ത് വസ്ത്രം ധരിച്ചാലും നോക്കിയിരുന്നു പോകും'; തമിഴിലെ ഇഷ്ട നടിയെക്കുറിച്ച് കല്യാണി പ്രിയദര്ശന്
- Netrikann Trailer| ത്രില്ലടിപ്പിക്കാന്‍ നയന്‍താര,'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്
- ത്രില്ലറുമായി നയന്‍താര, പുത്തന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുന്നു
- ഷാരൂഖിന്റെ നായികയാകാന്‍ നയന്‍താര, അറ്റ്ലിയുടെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു
' ഇത് എന്‍ഗേജ്‌മെന്റ് റിങ്'; വിവാഹ നിശ്ചയം കഴിഞ്ഞെന്ന സൂചന നല്‍കി നയന്‍താര, വീഡിയോ
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. നടിയും വിഘ്‌നേശ് ശിവനുമായുളള വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ പലതവണ വന്നതുമാണ്. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയന്‍താരയുടെ ഒരു വീഡിയോയും വൈറലാകുന്നു. മോതിരവിരലിനെക്കുറിച്ചുള്ള അവതാരിക ദിവ്യദര്‍ശിനിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് നടി മറുപടി നല്‍കിയത്.
' ഇത് എന്‍ഗേജ്‌മെന്റ് റിങ്' എന്നാണ് നയന്‍താര മറുപടിയായി നല്‍കിയത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കയ്യില്‍ മോതിരം ധരിച്ച നയന്‍നാരയുടെ ചിത്രം വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.വിരലോട് ഉയിര്‍ കൂട കോര്‍ത്ത് എന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്.