നയന്‍താര ഇനി ബോളിവുഡിലേക്ക്, ഷാരൂഖ് ഖാന്‍-ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം മുംബൈയില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (09:09 IST)

ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് നയന്‍താര. ഷാരൂഖ് ഖാന്റെ നായികയായി നടി എത്തും. അടുത്ത മാസത്തോടെ സിനിമയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ഷെഡ്യൂളുകളുള്ള ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

അടുത്തിടെ സിനിമയ്ക്ക് വേണ്ടി നയന്‍താരയും ഷാരൂഖ് ഖാനും ഒരുമിച്ച് ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

പത്താന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ ഷാരൂഖ്.ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമ ലോകം.നെട്രിക്കണ്‍, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതല്‍ തുടങ്ങിയ സിനിമകള്‍ നയന്‍താരയ്ക്ക് മുന്നിലും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :