അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മൈഥിലിയുടെ പ്രായം എത്ര?
- തിരുപ്പതിയില്‍ നയന്‍താരയും വിഘ്നേഷ് ശിവനും, 'കാത്തുവാക്കുളൈ രണ്ട് കാതല്‍' ഇന്ന് മുതല്‍ തിയേറ്ററുകളില്‍
- ഓപ്പറേഷന് ജാവ പോലെ തന്നെയാണോ സൗദി വെള്ളക്ക ? ഇന്നറിയാം, ടീസര്‍
- അതിജീവിതയുടെ പേര് വെളിപ്പെടുത്തി; വിജയ് ബാബുവിനെതിരെ പുതിയ കേസ്
- സിനിമ മോശമായാൽ കൂടി ആളുകൾ വിജയെ ഇഷ്ടപ്പെടുന്നു, ഓസ്കർ ലഭിക്കാനുള്ള പ്രതിഭയുള്ള താരമെന്ന് നിർമാതാവ്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടി മൈഥിലിക്ക് മിന്നുകെട്ട്; അണിഞ്ഞൊരുങ്ങി താരം, വീഡിയോ കാണാം
പ്രമുഖ നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. സിനിമ രംഗത്തു നിന്നുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് കൊച്ചിയില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന് നടത്തും.
പത്തനംത്തിട്ട കോന്നി സ്വദേശിനിയാണ് മൈഥിലി. ബ്രെറ്റി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.