അതിജീവിതയുടെ പേര് വെളിപ്പെടുത്തി; വിജയ് ബാബുവിനെതിരെ പുതിയ കേസ്

രേണുക വേണു| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (07:59 IST)

പീഡനക്കേസില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണു കേസെടുത്തത്. സമൂഹമാധ്യമത്തിലെ ലൈവിലാണ് അതിജീവിതയുടെ പേര് വിജയ് ബാബു പരാമര്‍ശിച്ചത്. യുവതിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി നേരത്തെ കേസെടുത്തിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഏപ്രില്‍ 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :